മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങികിടന്നുള്ള യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്. ചൈനയിലെ ഷെജിയാങ്ങ് പ്രവിശ്യയിലെ ഹാന്‍ഗൌവില്‍ ജനുവരി 19 നായിരുന്നു സംഭവം.
മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ജനലിനടിത്ത് എത്തിയ യുവാവ് മറ്റൊരാളുടെ സഹായത്തോടെ തലകീഴായി കിടന്ന്് കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കെട്ടിനത്തിന്റെ നാലാം നിലയിലെ വീട്ടിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞ് അവിചാരിതമായി താഴേക്ക് വീണതാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കുന്നത്.
വീഡിയോ കാണാം:
