ഒരു കൂട്ടം യുവാക്കളുടെ പിറന്നാള്‍ ആഘോഷമാണ് വൈറലാകുന്നത്. നടുറോഡില്‍ വച്ച് കേക്ക് കട്ട് ചെയ്താണ് ആഘോഷം. എന്നാല്‍ കേക്ക് കട്ട് ചെയ്യുന്നത് കത്തി ഉപയോഗിച്ചൊന്നുമല്ല, തോക്ക് ഉപയോഗിച്ചാണ്.
ലക്നൗ: ഒരു കേക്ക് വാങ്ങി കൂട്ടുകാര്‍ക്കൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ മുറിച്ചാണ് പലരും ജന്മദിനാഘോഷം തുടങ്ങാറ്. എന്നാല്‍ ഞെട്ടിക്കുന്ന ഒരു ജന്മദിനാഘോഷത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു കൂട്ടം യുവാക്കളുടെ പിറന്നാള്‍ ആഘോഷമാണ് വൈറലാകുന്നത്. നടുറോഡില്‍ വച്ച് കേക്ക് കട്ട് ചെയ്താണ് ആഘോഷം. എന്നാല്‍ കേക്ക് കട്ട് ചെയ്യുന്നത് കത്തി ഉപയോഗിച്ചൊന്നുമല്ല, തോക്ക് ഉപയോഗിച്ചാണ്.
കൂട്ടുകാര്‍ക്കൊപ്പം ദൂരെ മാറിനിന്ന് പലവട്ടം വെടിയുതിര്‍ത്താണ് പിറന്നാളുകാരന്‍ കേക്ക് മുറിച്ചത്. ഗുജ്ജര്‍ എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ ട്വീറ്റ് ചെയ്തവര്‍ അവകാശപ്പെടുന്നത്.