ഇസ്താബൂള്‍: ഭക്ഷണത്തിന്‍റെ ബില്ലടയ്ക്കുന്നതിനെ ചൊല്ലി തുര്‍ക്കി യുവാവ് റസ്റ്റോറന്‍റില്‍വച്ച് സുഹൃത്തിനെ വെടിവച്ചുകൊന്നു. തുര്‍ക്കി തലസ്ഥാനമായ ഇസ്താബൂളിലെ ബേക്കിന്‍കോയ് എന്ന സ്ഥലത്താണ് സംഭവം. ഹസന്‍ എഡ്മര്‍, ഇഡ്രിസ് അലാക്കസ് എന്നിവരാണ് ഭക്ഷണശാലയില്‍ ഒരുമിച്ചിരുന്ന് കഴിച്ചതിന് ശേഷം ബില്ലടയ്ക്കാന്‍ നേരം തര്‍ക്കം തുടങ്ങിയത്. താന്‍ ബില്ലടയ്ക്കുമെന്ന് വാശിപിടിച്ചിരിക്കുകയായിരുന്നു അലാക്കസ്. എന്നാല്‍ ബില്ല് കൈയില്‍ കിട്ടിയ മാത്രയില്‍ എഡ്മര്‍ ബില്ലടയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഇതിനെചൊല്ലി തര്‍ക്കം തുടങ്ങിയതോടെ ഇറങ്ങിപ്പോയ അലാക്കസ് ഭക്ഷണശാലയുടെ ഡോറിനടുത്ത് നിന്ന് വെടി വയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും വെടിവച്ചെങ്കിലും ചെറിയ പരിക്കുകളോടെ അവര്‍ രക്ഷപ്പെട്ടു.
ഭക്ഷണശാല അധികൃതര്‍ എഡ്മറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവച്ചയുടന്‍ അലാക്കസ് രക്ഷപ്പെട്ടെങ്കിലും സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ച് പോലീസ് ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.
