ചിക്കാ​ഗോയിൽ പൊലീസ് വെടിവെയ്പ്പ് ഒരാൾ കൊല്ലപ്പെട്ടു

ചിക്കാ​ഗോ: ചിക്കാ​ഗോയിൽ നടന്ന പ്രതിഷേധത്തിൽ ആൾക്കൂട്ടതിനെതിരെ പൊലീസ് വെടിവെയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധത്തിനിടയിൽ സംശയസ്പദമായി കണ്ട യുവാവിനെതിരെയാണ് വെടിയുതിർത്തതെന്ന് ചിക്കാഗോ പൊലീസ് വക്താവ് അന്തോണി ഗുഗ്ലീൽമി പറഞ്ഞു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.

ആയുധം കൈവശമുണ്ടെന്ന സംശയം തോന്നിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനേ ചൊല്ലി യുവാവും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും യുവാവിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് അന്തോണി ഗുഗ്ലീൽമി വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ കൈയ്യിൽനിന്നും ആയുധം കണ്ടെടുത്തതായും അദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധക്കാർ പൊലീസുക്കാരോട് മോശമായി പെരുമാറിയിരുന്നു. നിങ്ങൾ ആരാണ് സംരക്ഷിക്കാൻ എന്ന ചോദ്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിഞ്ഞതെന്നും അന്തോണി പറഞ്ഞു.