മിസൂറി സ്വദേശിയായ വിക്‌ടോറിയ വാനറ്ററാണ് അറസ്റ്റിലായത്. കാമുകനെ ആക്രമിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയ യുവതി എന്നാല്‍, താന്‍ കുറ്റക്കാരിയല്ലെന്ന് അവകാശപ്പെട്ടു. 

മിസൂറിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. തന്റെ കൈയില്‍ മുറിവേല്‍പ്പിച്ച ശേഷം കാമുകനോട് ചോര കുടിക്കാന്‍ ആവശ്യപ്പെട്ടതായി വിക്‌ടോറിയ പൊലീസിനോട് പറഞ്ഞു. ഇതിനു ശേഷം വഴക്കുണ്ടാവുകയും യുവതി കത്തികൊണ്ട് കാമുകന്റെ തോളില്‍ ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. 

വിവരമറിഞ്ഞ് എത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടന്ന കാമുകനെയും വിക്‌ടോറിയയെയുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷമാണ് വിക്‌ടോറിയയെ അറസ്റ്റ് ചെയ്തത്.