തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ യുവാവിനെ വെട്ടിക്കൊന്നു. കുടുംബ വഴക്കാണ് കലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. അച്ഛന്‍ ഒളിവിലാണ്. 25 വയസ്സുകാരനായ കൊടവിളാകം സ്വദേശി സന്തോഷിനെയാണ് രാവിലെ വാടക വീട്ടിനകത്ത് കുത്തേറ്റ്, രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ കലഹത്തിനൊടുപില്‍ വീട്ടുകാര്‍ കൊന്നതാണെന്നാണ് സംശയം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. എന്നാല്‍ ഈസമയത്ത് വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും ഉണ്ടായിരുന്നില്ല. കൊലാപതകത്തിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഒട്ടോ ഡ്രൈവറായ സന്തോഷ് മദ്യപിച്ചെത്തി ബഹളം വെക്കുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇത്തരത്തില്‍ വീട്ടില്‍ വലിയ ബഹളം നടന്നിരുന്നു.

കഞ്ചാവ് കേസുകളിടലക്കം സ്ഥിരം പ്രതിയാണ് സന്തോഷ്.പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉച്ചയോടെ അമ്മയും സഹോദരനും സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ ചോദ്യംചെയ്ത് വരികയാണ്. ഇവര്‍ക്കൊപ്പം വീട്ടില്‍നിന്ന് കാണാതായ അച്ഛന്‍ ഇപ്പോഴും ഒളിവിലാണ് . അതുകൊണ്ട് തന്നെ അച്ഛനെയാണ് പൊലീസ് പ്രാധമികമായി സംശയിക്കുന്നത്. അച്ഛന്‍ ശ്രീധരനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.