Asianet News MalayalamAsianet News Malayalam

ജീന്‍സ് മാറി അണിഞ്ഞതിന് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.

Man stabs younger brother to death for wearing his jeans
Author
Lucknow, First Published Aug 25, 2018, 11:42 AM IST

ലഖ്‌നൗ: ജീന്‍സ് മാറി അണിഞ്ഞ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് അലഹബാദിലെ താര്‍വായിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ രാജേന്ദ്ര(37) എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അനുജന്‍ സുരേന്ദ്ര(35)യെയാണ് രാജേന്ദ്ര കുത്തിക്കൊലപ്പെടുത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്. രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും സുരേന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  കൊലക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിട്ടുണ്ട്.  രാജേന്ദ്രക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായും അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു.  

Follow Us:
Download App:
  • android
  • ios