നാരങ്ങാനം: പെൺകുട്ടിയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. മേക്കൊഴൂർ പൊന്തനാലിൽ ഗോപിയുടെ മകൻ അജിത്കുമാറിനെയാണ് ഇന്നലെ രാവിലെ ഇളപ്പുങ്കൽ ഭാഗത്തെ പെൺകുട്ടിയുടെ വീടിന്‍റെ പൂമുഖത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇരുപത്തിയൊമ്പത് വയസുകാരനായ ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.
ഇയാൾ എത്തിയതെന്നു കരുതുന്ന കാർ വീടിനു സമീപത്തെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അജിത്കുമാർ പലതവണ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നത്രേ. പെൺകുട്ടിയുടെ ഫോണിലേക്കു നിരന്തരം വിളിക്കുന്നതു കാരണം വീട്ടുകാർ കഴിഞ്ഞ ദിവസം നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പിൽ പ്രകോപിതനായി രാത്രിയിലെത്തി ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
