വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് വനിതാ ഹോസ്റ്റലിലെ ലിഫിറ്റിനകത്ത് വച്ചായിരുന്നു സംഭവം. ആറാം നിലയിലുള്ള ഹോസ്റ്റല്‍ മുറിയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഇതേ ലിഫ്റ്റില്‍ ഉണ്ടായിരുന്ന സര്‍വ്വകലാശാലയിലെ ജീവനക്കാരന്‍ അര്‍ജ്ജുന്‍ സ്വന്തം വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയ ശേഷം വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു.
ചെന്നൈ: ചെന്നൈ എസ്ആര്‍എം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അപമാനിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ഹോസ്റ്റലിലെ ലിഫിറ്റനകത്ത് വച്ചായിരുന്നു അധിക്ഷേപം. വിദ്യാര്‍ത്ഥിനിയെ നോക്കി ഇയാള്‍ സ്വയംഭോഗത്തിലേര്‍പ്പെടുകയായിരുന്നു. രാത്രി മുഴുവന്‍ നീണ്ട വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഒടുവിലാണ് ജീവനക്കാരനെതിരായ നടപടി.
വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് വനിതാ ഹോസ്റ്റലിലെ ലിഫിറ്റിനകത്ത് വച്ചായിരുന്നു സംഭവം. ആറാം നിലയിലുള്ള ഹോസ്റ്റല്‍ മുറിയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഇതേ ലിഫ്റ്റില്‍ ഉണ്ടായിരുന്ന സര്‍വ്വകലാശാലയിലെ ജീവനക്കാരന്‍ അര്‍ജ്ജുന്‍ സ്വന്തം വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയ ശേഷം വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ഉടനെ ലിഫിറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥിനി ശ്രമിച്ചെങ്കിലും ഇയാള്‍ തടഞ്ഞു. ഒടുവില്‍ നാലാം നിലയില്‍ എത്തിയതോടെ ഉച്ചത്തില്‍ കരഞ്ഞ് പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് വാര്‍ഡന് പരാതി നല്കിപയെങ്കിലും ആദ്യം പെണ്‍കുട്ടികളുടെ വസ്ത്ര ധാരണം മാറ്റൂ എന്നായിരുന്നു മറുപടി. ഇതോടെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സര്‍വ്വകലാശാല കവാടം ഉപരോധിച്ചു. ഇത്തരം അധിക്ഷേപങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ഇന്ന് വൈകിട്ടോടെയാണ് ജീവനക്കാരനെ സ്വന്തം വസതയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ലൈംഗികമായി അധിക്ഷേപിക്കല്‍ ,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
