ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവിനെ പൊലീസ് പിടികൂടി

പനാജി: ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവിനെ പൊലീസ് പിടികൂടി. ഗോവയിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരനായ വിര്‍ജില്‍ ഫെര്‍ണാണ്ടസ് എന്ന യുവാവാണ് വേഷം മാറി സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയത്. 

സ്ത്രീകളുടെ ശൗചാലയത്തില്‍ കയറാനായി മുസ്ലീം യുവതിയെ പോലെ വേഷം ധരിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.