എസ്ബിടിയെ, എസ്ബിഐയോട് ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായപ്പോഴാണ് മാനേജുമെന്റ് നിലപാട് കടുപ്പിക്കുന്നത്. ബാങ്കിനുള്ളിലോ വളപ്പിലോ പ്രതിഷേധമോ യോഗമോ പാടില്ല. ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാൻ പാടില്ല. ബോർഡുകള്‍ സ്ഥാപിക്കുന്നത് ഇടപാടുകാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുൻകൂർ അനുമതിവാങ്ങാതെ ഒരു സംഘടനാ പ്രവർത്തനവും ഓഫീസിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് സർക്കുലറിൽ പറയുന്നു. സർക്കുലറിന് വിരുദ്ധമായ പ്രവർത്തം ഉണ്ടായാൽ നടപടിയുണ്ടാകുമെന്നും എച്ച്ആർ ജനറൽ മാനേജർ പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.