നഴ്സുമാരുടെ മിന്നല്‍ പണിമുടക്കില്‍ പ്രതിഷേധിച്ച് മാനേജ്‍മെന്‍റ് സമരം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ ഒപി ചികിത്സ മുടങ്ങി. പുതുക്കിയ ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ മിന്നൽ പണിമുടക്കുകളിൽ പ്രതിഷേധിച്ചാണ് ആശുപത്രി മാനേജ്മെന്റുകളുടെ സമരം. എന്നാൽ കൂട്ടിയ ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്ക് തുടരുമെന്നാണ് നഴ്സുമാരുടെ നിലപാട്.
