സ്വാകാര്യ ആശുപത്രികളില്‍ സമരം ഒപി അടച്ചിടുന്നു ഒപികളിൽ ചികിത്സയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ ഒപി ചികിത്സ മുടങ്ങി. പുതുക്കിയ ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്‍സുമാരുടെ മിന്നൽ പണിമുടക്കുകളിൽ പ്രതിഷേധിച്ചാണ് ആശുപത്രി മാനേജ്‍മെന്‍റുകളുടെ സമരം. എന്നാൽ കൂട്ടിയ ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്ക് തുടരുമെന്നാണ് നഴ്സുമാരുടെ നിലപാട്.

ശമ്പള വർധന ആവശ്യപ്പെട്ട് തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയില്‍ നഴ്സുമാർ രണ്ട് ദിവസം പണിമുടക്കി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നടക്കം രോഗികളെ ഒഴിപ്പിച്ചു. ഇതിനെതിരെയാണ് മാനേജ്മെന്‍റ് അസോസിയേഷൻ ഒരു ദിവസം ഓപി അടച്ചിടാൻ തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ പൂര്‍ണ പിന്തുണ ഇതിന് ലഭിക്കുകയും ചെയ്തു.

അതേസമയം പുതുക്കിയ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് പല സ്വകാര്യ ആശുപത്രികളുമായും ചർച്ച തുടരുകയാണ്. സർക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ സമരമെന്ന നിലപാടില്‍ തുടരാനാണ് നവ്സുമാരുടെയും തീരുമാനം.