ഇക്കഴിഞ്ഞ ആഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടിയെ കാണാനായി വ്യാഴാഴ്ച കസിന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജോലിക്ക് ഇറങ്ങേണ്ടി വന്നത്.
ഗൊരഖ്പൂര്‍: വൃദ്ധസദനത്തിലെ പതിനാറുകാരിയായ പാചകക്കാരിയെ മാനേജര്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ചിലുട്ടാല്‍ ഏരിയയിലെ വൃദ്ധസദനത്തിലാണ് സംഭവം. മാനേജര്‍ അനുരാഗ് പാണ്ഡേക്കെതിരെ പെണ്‍കുട്ടി വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.