കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മേനക ഗാന്ധി

First Published 13, Apr 2018, 10:53 AM IST
Maneka Gandhi ask for death penalty for child rape
Highlights
  • കത്‍വ ബലാത്സംഗത്തില്‍ വളര വളര അസ്വസ്ഥയെന്ന് മേനക ഗാന്ധി

ദില്ലി:അതിപൈശാചികമായി ജമ്മുകാശ്മീരിലെ  കത്‍വയില്‍ മുസ്ലീം ബാലിക ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതില്‍ രാജ്യം മുഴുവന്‍ പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദമുയര്‍ത്തുകയാണ്. കത്‍വ ബലാത്സംഗത്തില്‍ വളര വളര അസ്വസ്ഥയാണ് താനെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി.

മുസ്ലീം ബാലിക കൊല്ലപ്പെട്ട വിഷയത്തില്‍ വീഡിയോയിലൂടെയാണ് മേനക ഗാന്ധി പ്രതികരണം നടത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പോസ്കോ നിയമം ഭേദഗതി ചെയ്യാന്‍ ക്യാബിനറ്റില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് മേനക ഗാന്ധി പറഞ്ഞു.

കത്‍വയില്‍ നടന്നതും അടുത്തകാലത്ത്  കുട്ടികളെ ബലാത്സംഗത്തിന് ഇരകളാകുന്നത് തന്നെ വളരെയധികമായി അസ്വസ്ഥതപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പോസ്ക്കോ നിയമം ഭേദഗതി ചെയ്യാന്‍ പ്രമേയം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
 

loader