ഇടുക്കിയിലെ ഏലപ്പാറയിൽ നിന്നും തുടങ്ങിയ എം.എം.മണിയുടെ സ്വീകരണ പരിപാടികൾ കുഞ്ചിത്തണ്ണിയിലാണ് അവസാനിച്ചത്.  ഏലപ്പാറയിൽ നോട്ടു നിരോധന വിഷയത്തിൽ ഒ.രാജഗോപാലിനെയും മോഹൻലാലിനെയും കടന്നക്രമിച്ചു കൊണ്ടായിരുന്നു പ്രസംഗം.  എന്നാൽ മറ്റു സ്ഥലങ്ങളിൽ ഇവരെ ഒഴിവാക്കി നരേന്ദ്രമോദിയെ മാത്രം വിമ‌ർശിച്ചു.

ജില്ലാ നേതാക്കളും താനും തമ്മിൽ അഭ്രിപ്യായ വ്യത്യാസമുണ്ടെന്ന പ്രചാരണം തെറ്റാണ്. പാർട്ടി പ്രവർത്തനം തുടങ്ങിയതു മുതൽ മന്ത്രി പദം വരെ എത്തിയ പാതകൾ സ്വദേശമായ കുഞ്ചിത്തണ്ണിയിൽ വിവരിച്ചു. ജില്ലയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വൻകിട കെട്ടിട നിർമ്മാണത്തെക്കുറിച്ച് പരമാർശിച്ചത്. മന്ത്രിയാകാൻ ആഗ്രഹം തോന്നിയതിൻറെ രഹസ്യവും മണി സരസമായി പങ്കു വച്ചു. സ്വീകരണങ്ങൾക്ക് ശേഷം വീട്ടിലെത്തി അത്താഴം കഴിച്ച ശേഷം തലസ്ഥാനത്തേക്കു തന്നെ മടങ്ങി.


ഇടുക്കിയിൽ മന്ത്രി മണിയാശാന് ഊഷ്മള സ്വീകരണം

ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരഹരിക്കുമെന്ന് വാഗ്ദാനം

മൂന്നാറിലുൾപ്പെടെ വൻകിട നിർമ്മാണം നിരോധിക്കണം