ഗാന്ധിനഗര്‍; കോണ്‍ഗ്രസ് നേതാവ് മണിശങ്കരഅയ്യരുടെ നീച് വ്യക്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി രേഖപ്പെടുത്തി. അയ്യരുടെ പ്രസ്താവന വച്ച് ബിജെപി പ്രചരണം ശക്തമാക്കിയതോടെയാണ് രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചത്.
ചായക്കാരന്റെ മകന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ല എന്ന് നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് വലിയ തലവേദനയാണ് ഉണ്ടാക്കുകയും ഇത് വച്ച് ബിജെപി വന്‍പ്രചരണം നടത്തുകയും ചെയ്തിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ വീണ്ടും മണി ശങ്കര്‍ അയ്യര്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.
ഇതിന് മറുപടിയുമായി നരേന്ദ്രമോദി തന്നെ വരികയും ബിജെപി ഇത് പ്രചരണ ആയുധമാക്കി മാറ്റുകയും ചെയ്തതോടെ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ തന്നെ മുന്നോട്ട് വരികയായിരുന്നു.മണിശങ്കര്‍ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ക്ഷമചോദിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പറഞ്ഞ വാക്കിന് മണിശങ്കര്‍ ക്ഷമചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം കോണ്‍ഗ്രസിന്റെ ഭാഷയാണെന്ന് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയത്തില്‍ തിരിച്ചടിച്ചത്. താന്‍ താണ സമുദായത്തില്‍ നിന്നുള്ള ആള്‍ തന്നെയാണെന്ന് പറഞ്ഞ നരന്ദ്രമോദി, മരണത്തിന്റെ വ്യാപാരിയാണെന്നും തന്നെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസുകാരനെന്നും പറഞ്ഞു.
അതേസമയം തരംതാണ ജാതിക്കാരന്‍ എന്നല്ല, തരംതാണ ഭാഷ നരേന്ദ്ര മോദി ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്ന് മണിശങ്കര്‍ അയ്യര്‍ വിശദീകരിച്ചു. രാഹുല്‍ ഗാന്ധിക്ക് അംബേദ്കറെ കുറിച്ച് ഒന്നുംഅറിയില്ല എന്നൊക്കെ മോദി പറഞ്ഞതിന് മറുപടി നല്‍കുക മാത്രമെ ഉദ്ദേശിച്ചുള്ളു. താരംതാണ ഭാഷ എന്ന് പറയാന്‍ നീച്ച് എന്ന ഹിന്ദി വാക്ക് ഉപയോഗിച്ചത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മണിശങ്കര്‍ അയ്യര്‍ പറയുന്നു.
