സൗമ്യവധക്കേസിലെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം. ജിഷ വധക്കേസിലും ഇതുതന്നെ ആകില്ലേ വിധിയെന്ന് നടി ആശങ്കപ്പെടുന്നു. ഒപ്പം ഇത്തരക്കാര്‍ക്കുള്ള ശിക്ഷയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും മഞ്ജു ആവശ്യപ്പെടുന്നു.. പെണ്‍കുട്ടികളുടെ ജീവിതം പിച്ചിച്ചീന്തുന്നവര്‍ക്ക് മരണം തന്നെയാകണം വിധി. എന്നാല്‍ അത് കഴുത്തില്‍ തൂക്കുകയര്‍ ഇട്ടുകൊണ്ട് ആവണമെന്നില്ലെന്ന് മ‌ഞ്ജു പറയുന്നു. ഏകാന്ത തടവ് അടക്കമുള്ള ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്ന് മഞ്ജു ആവശ്യപ്പെടുന്നു.