സ്വന്തം ശേഖരത്തിലെ 3500 പുസ്തകങ്ങള്‍ സര്‍വകലാശാലയ്ക്ക് നല്‍കി മന്‍മോഹന്‍സിംഗ്

First Published 12, Apr 2018, 1:28 PM IST
Manmohan Singh donates 3500 books from his collection to punjab university
Highlights
  • പുസ്തകങ്ങള്‍ കൂടാതെ തന്റെ കൈവശമുള്ള ചില അപൂര്‍വ്വം ചിത്രങ്ങളുംഅദ്ദേഹം സര്‍വകലാശാലയ്ക്ക് കൈമാറും

അമൃത്സര്‍: സ്വന്തം ശേഖരത്തില്‍ നിന്നുള്ള 3500 പുസ്തകങ്ങള്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പഞ്ചാബ് സര്‍വകലാശാലയ്ക്ക് നല്‍കി. ബുധനാഴ്ച്ച സര്‍വകലാശാലയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

പുസ്തകങ്ങള്‍ കൂടാതെ തന്റെ കൈവശമുള്ള ചില അപൂര്‍വ്വം ചിത്രങ്ങളുംഅദ്ദേഹം സര്‍വകലാശാലയ്ക്ക് കൈമാറും. ദില്ലിയില്‍ നിന്ന് ഇവയെല്ലാം പഞ്ചാബിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന മന്‍മോഹന്‍ ഇവിടുത്തെ ഫാക്കല്‍റ്റി അംഗവും കൂടിയായിരുന്നു.  

loader