ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായി  തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ എയിംസിലേക്ക് മാറ്റും. പ്രത്യേക വിമാനത്തിലായിരിക്കും പരീക്കറെ ദില്ലിയിലെത്തിക്കുക.    അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന്  കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ എയിംസിലേക്ക് മാറ്റും. പ്രത്യേക വിമാനത്തിലായിരിക്കും പരീക്കറെ ദില്ലിയിലെത്തിക്കുക. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് ഏതാനും നാളുകളായി മനോഹർ പരീക്കർ അമേരിക്കയില്‍ ചികിത്സയിലാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മറ്റു ഗുരുതരമായ പ്രശ്നങ്ങളില്ലന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചേക്കുമെന്നാണ് വിവരം. നേതൃത്യമാറ്റത്തിന്റെ ചർച്ചകൾ ഗോവയിൽ ആരംഭിച്ചുകഴിഞ്ഞു. ബിജെപിയുടെ ദേശീയ നിരീക്ഷകർ ഇന്ന് ഗോവയിൽ എത്തുന്നുണ്ട്. 

പരീക്കറിന്‍റെ അനാരോഗ്യം കണക്കിലെടുത്ത് ഘടകകക്ഷിയായ എം ജിപിയുടെ നേതാവും നിലവിൽ മന്ത്രി സഭയിൽ രണ്ടാമനുമായ സുദ്ദീൻ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല നൽകുമെന്നാണ് സൂചന. എന്നാൽ ഇക്കക്കാര്യത്തില്‍ ബിജെപി പരസ്യമായി പ്രതികരിച്ചിട്ടില്ല.