ഹൈദരാബാദ്: നനക്രംഗുഡയിൽ നിർമ്മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകർന്ന് നിരവധി പേർ മരിച്ചു. അവസാന ഘട്ട ജോലി പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി  കെട്ടിടത്തിൽ താമസിക്കുകയായിരുന്ന തൊഴിലാളികളും കുടുംബങ്ങളുമാണ് അപകടത്തിൽ പെട്ടത്. 

കെട്ടിടത്തിന്‍റെ വാച്ച്മാനും കുടുംബവും അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നു. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.