ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകൾ മരിച്ചതോടെ, ഫോറസ്റ്റ് ജീവനക്കാർ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. അതീവസുരക്ഷയുള്ള ജയില്‍ പരിസരമൊന്നുമല്ല ഇത് വഴിക്കടവിലെ പൊലീസ് സ്ററേറഷനാണ്. മാവോയിസ്ററ്  ഭീഷണിനിലന്ല്‍ക്കുന്ന മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ കുട്ടുന്നതിന്‍റ ബാഗമായുള്ള നടപടികളാണ് നടന്നു വരുന്നത്. നിലമ്പൂര്‍ , എടക്കര , കാളികാവ് ,കരുവാരക്കുണ്ട് എ പൊലീസ് സ്റ്റ്ഷനുകളിലും സുരക്ഷനടപടികള്‍ തുടരുന്നുണ്ട്.

എന്നാല്‍ കാടിന്‍റ അതിര്‍ത്തിയിലുള്ള വഴിക്കടവിലെ ഫോറസ്ററ് സ്റ്റേഷനില്‍ മതിലു പോയിട്ട് ഒരു മുള്ളുവേലി  പോലുമില്ല. ജീവനക്കാര്‍ക്ക് സ്വയം രക്ഷക്ക് വേണ്ട ആയുധങ്ങളുമില്ല.
ഒരു നല്ല വാഹനം പോലും ഇല്ല

മാവോയിസ്റരുകളുടെ പ്രത്യാക്രമണം പ്രതീഷിക്കുന്ന കാലത്തു പോലും ഫോറസ്ററ് ജീവനക്കാരുടെ  സുരക്ഷക്കായി കാര്യമായ നടപടികലൊന്നും ഉണ്ടാവുന്നില്ല.  ഘടകകക്ഷികള്‍ക്ക് വനം വകുപ്പ് ലഭിക്കുന്നത് പലപ്പോഴും അടിസ്ഥാവവിഷയങ്ങളില്‍ നടപടി ഉണ്ടാകാത്തതിന് കാരണമായി ജീവനക്കാര്‍ പറയുന്നുണ്ട്.

പൊലീസിനേക്കാള്‍  മാവോയിസ്ററുകളുടെ ഭീഷണിയുള്ള സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന തങ്ങളുടെ വിഷയങ്ങള്‍ പുതിയ സാഹചര്യത്തിലെങ്കിലും സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറസ്ററ് ജീവനക്കാര്‍.