ചൊവ്വാഴ്ച്ച രാത്രി എത്തിയ സംഘം രണ്ടു വീടുകളില്‍ നിന്നായി അരിയും ഭക്ഷണ സാധനങ്ങളും വാങ്ങിയ ശേഷമാണ് തിരികെ പോയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.  നിലമ്പൂര്‍ സംഭവത്തില്‍ തിരിച്ചടിക്കുമെന്നും കോളനി വാസികളോട് സംഘം പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  

സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് ആയുധങ്ങളുമായി കോളനിയിലെത്തിയത്.  കഴിഞ്ഞ വര്‍ഷവും ഇതേ കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.