മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിന് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. 

വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഘുലേഖകൾ വിതരണം ചെയ്ത ഇവർ വീടുകളിൽ നിന്ന് അരിയും വാങ്ങിയാണ് മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.