വയനാട് മാനന്തവാടിയിലെ കമ്പമലയില്‍ വോട്ട് ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റുകളെത്തിയെന്ന് തോട്ടം തൊഴിലാളികള്‍. ഇന്നലെ രാത്രി എട്ടരയോടെ തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയ സായുധ സംഘം മാവോയിസ്റ്റ് ലഘുലേഖയായ 'കാട്ടുതീ' വിതരണം ചെയ്തു. കാടും മരങ്ങളും നശിപ്പിക്കുന്ന വികസനമല്ല വേണ്ടതെന്ന് ലഘുലേഖയില്‍ പറയുന്നു. ആറ് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതടക്കം നാളെ വോട്ടെടുപ്പ് നടക്കുന്ന 25 പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷ കര്‍ശനമാക്കി.