ഉത്തരവാദികളെ കണ്ടെത്തിയാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നാണ് പ്രഖ്യാപനം.
കസാന്: താന് മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്താന് സമ്മാനം പ്രഖ്യാപിച്ച് മറഡോണ. ഉത്തരവാദികളെ കണ്ടെത്തിയാല് 10 ലക്ഷം രൂപ നല്കാമെന്നാണ് പ്രഖ്യാപനം. ജീവിച്ചിരിക്കുന്നവര് സോഷ്യല് മീഡിയയില് അകാല ചരമം അടയുന്ന സംഭവങ്ങള് പുതിയതല്ല. അവസാന ഉദാഹരണം എത്തി നില്ക്കുന്നതാവട്ടെ സാക്ഷാല് മറഡോണയിലും.
പക്ഷെ തന്നെ കൊന്നവരെ വെറുതെ വിടാന് മറഡോണ ഒരുക്കമല്ല. വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്തിയാല് 10 ലക്ഷം രൂപ സമ്മാനം. സ്പാനിഷ് ഭാഷയിലാണ് മറഡോണയുടെ മരണം വിവരിക്കുന്ന ശബ്ദം പ്രചരിക്കുന്നത്. തെളിവായി നൈജീരിയയ്ക്കെതിരായ മത്സരം നടക്കവേ മറഡോണ ചികിത്സ തേടുന്ന ദൃശ്യങ്ങളുമുണ്ട്. ചികിത്സ തേടിയ കാര്യം മറഡോണയുമായി അടുത്ത വൃത്തങ്ങള് തന്നെ സമ്മതിച്ചതാണ്.
അര്ജന്റീനയുടെ ജീവന്മരണ പോരാട്ടം മറഡോണയെ സമ്മര്ദ്ദത്തിലാക്കിയിരുന്നു. രക്തസമ്മര്ദ്ദം കുറഞ്ഞതിനാല് ഇടയ്ക്ക് ചികിത്സയും തേടി. പക്ഷെ കാര്യമാക്കാനൊന്നുമില്ലെന്നും വിശദീകരണം വന്നു. എന്നാല് ഹൃദയാഘാതം വന്ന് മറഡോണ മരിച്ചെന്ന് മത്സര ശേഷം വ്യാപക പ്രചാരണമാണ് ഉണ്ടായത്. മറഡോണ ഇക്കാര്യം പറഞ്ഞതോടെ പ്രചാരണം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്.
