ലാത്തൂരിനെ നനച്ചുപോന്ന താവര്‍ജ നദി ഇന്ന് കിലോമീറ്റുകളോളം തരിശായി കിടക്കുന്നു. അഞ്ചുലക്ഷമാണ് ലാത്തൂരിലെ ജനസംഖ്യ. ഒരാള്‍ക്ക് ഒരുദിവസം വേണ്ടത് ശരാശരി 100 ലിറ്റര്‍ വെള്ളം കണക്കുകൂട്ടിനോക്കിയാല്‍ ലാത്തൂരുകാര്‍ക്കു ഒരുദിവസം ജീവിക്കാന്‍ അഞ്ചുകോടി ലിറ്റര്‍ വേണം. 

കന്നുകലികള്‍ക്കും കൃഷിക്കും വ്യവസായങ്ങള്‍ക്കും വേണ്ടത് ഇതിലും എത്രയോ ഇരട്ടി. ചുരിക്കിപ്പറഞ്ഞാല്‍ അമ്പത് ലക്ഷം ലിറ്ററിന്റെ ഒരു കുടിവെള്ളതീവണ്ടിക്കൊന്നും ഈ ദാഹം തീര്‍ക്കാനാകില്ല. ലാത്തൂരിന്റെ ലൈഫ് ലൈനായ പത്തോളം ചെറുതുംവലുതുമായ അണക്കെട്ടുകള്‍ വറ്റിവരണ്ടതാണ് ജലക്ഷാമം ഇത്ര രൂക്ഷമാക്കിയത്.
ബൈറ്റ്. 

കഴിഞ്ഞ കൊല്ലം ചിന്നിപെയ്ത മഴ ഡാമുകള്‍ നിറച്ചില്ല. പ്രശ്‌നം നേരിടാന്‍ കഴിഞ്ഞ ഡിസംബറില്‍ ജില്ലാ ഭരണകൂടം ശ്രമം തുടങ്ങിയിരുന്നു. സോലാപൂരിലെ ഉജ്ജനി ഡാമില്‍നിന്നും റെയില്‍വെ വഴി വെള്ളമെത്തിക്കാമെന്നായിരുന്നു താല്‍കാലിക പദ്ധതി. അതു നടന്നില്ല. ട്രെയിന്‍ വഴിയല്ല, ഉജ്‌നി ഡാമില്‍നിന്നും ലാത്തൂരിലേക്കൊരു പൈപ്പ് ലൈന്‍ സ്ഥാപിച്ചാലേ ഇവിടുത്തെ കുടിവള്ള പ്രശ്‌നം തീരൂ.