ഹിന്ദുവിവാഹത്തിന് വധുവിന്‍റെ സമ്മതം നിർബന്ധമെന്ന് സുപ്രീംകോടതി

ദില്ലി: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹങ്ങളിൽ വധുവിന്‍റെ സമ്മതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. ഹിന്ദുവിവാഹ നിയമത്തിൽ തന്നെ വധുവിന്‍റെ സമ്മതം ഉറപ്പാക്കണമെന്ന് പറയുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

കര്‍ണാടകത്തിലെ ഒരു രാഷ്ട്രീയ നേതാവിന്‍റെ മകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും വിവാഹത്തിന് മുമ്പ് തന്നെ ഉറപ്പാക്കിയിട്ടില്ലെന്നും ഹര്‍ജിയിൽ 23 കാരിയായ പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി പെണ്‍കുട്ടി ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ നിര്‍ദ്ദേശം നൽകി.