രണ്ടു വര്‍ഷം കഴി‍ഞ്ഞാൽ കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാമെന്ന് ദേവഗൗഡ വാക്ക് നല്‍കിയിട്ടുണ്ടെന്നാണ് കൃഷ്ണൻ കുട്ടി പക്ഷത്തിന്‍റെ വാദം മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കുക എന്ന അവരുടെ ആവശ്യത്തിന് പ്രധാനകാരണം ഇതാണ്. മന്ത്രി മാത്യു.ടി.തോമസ് ദില്ലിയിലെത്തി ദേവഗൗഡയെ കണ്ടു.

ദില്ലി: മന്ത്രിസ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ മാറ്റണമെന്ന കൃഷ്ണന്‍കുട്ടി പക്ഷത്തിന്‍റെ ആവശ്യത്തിൽ ജെ.ഡി.എസ്. കേന്ദ്ര നേതൃത്വം ഉടനടി തീരുമാനമെടുക്കില്ല.തര്‍ക്കം രമ്യമമായി പരിഹരിക്കുമെന്നും നേതൃത്വത്തിന്‍റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ പറ‍ഞ്ഞു. അതിനിടെ മന്ത്രി മാത്യു.ടി.തോമസ് ദില്ലിയിലെത്തി ദേവഗൗഡയെ കണ്ടു.

രണ്ടു വര്‍ഷം കഴി‍ഞ്ഞാൽ കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാമെന്ന് ദേവഗൗഡ വാക്ക് നല്‍കിയിട്ടുണ്ടെന്നാണ് കൃഷ്ണൻ കുട്ടി പക്ഷത്തിന്‍റെ വാദം മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കുക എന്ന അവരുടെ ആവശ്യത്തിന് പ്രധാനകാരണം ഇതാണ്. സംസ്ഥാനതലത്തിൽ തര്‍ക്കം രൂക്ഷമായതോടെ വിഷയം കേന്ദ്ര നേതൃത്വത്തിന് വിട്ടു. 

എതിര്‍പക്ഷം ദേവഗൗഡയെ കണ്ടതിന് പിന്നാലെയാണ് മാത്യു ടി തോമസ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തനിക്കും കുടുംബത്തിനുമെതിരെയുണ്ടായ വാര്‍ത്തകള്‍ക്ക് പിന്നിൽ പാര്‍ട്ടിയിലെ എതിര്‍ചേരിയാണെന്ന മന്ത്രി പരാതിപ്പെട്ടു. കുടുംബത്തെ വലിച്ചിഴച്ചതിൽ കടുത്ത അതൃപ്തിയുണ്ട്. മന്ത്രിപദത്തിനായി ഇത്തരമൊരു നീക്കം അംഗീകരിക്കാനാവില്ലെന്നും മാത്യു ടി തോമസ് ദേ​വ​ഗൗഡയെ അറിയിച്ചു 

അതേസമയം വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്നാണ് നേതൃത്വത്തിലെ ധാരണ. സെപ്തംബറിൽ ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് അഭിപ്രായം. സംസ്ഥാന ഘടകത്തിലെ ഭൂരിപക്ഷാഭിപ്രായവും പരിഗണിക്കും .ശനിയാഴ്ച കേരളത്തിലെത്തുന്ന കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.