എട്ടു മണിക്കൂര്‍ജോലി , എട്ട് മണിക്കൂര്‍വിശ്രമം, എട്ട് മണിക്കൂര്‍വിനോദം എന്ന മുദ്രാവാക്യം നടപ്പില്‍ വരുത്താന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകത്ത് പോരാട്ടം ശക്തമായി. അക്കാലത്ത് 20 മണിക്കൂര്‍ ജോലിയും നാമമാത്രമായ വേതനവുമാണ് തൊഴിലാളികള്‍ക്ക് കിട്ടിവന്നിരുന്നത്.
അ സമരത്തെ തോക്കും ലാത്തിയും തൂക്കുകയറുമുപോയഗിച്ചാണ് അധികാരി വര്‍ഗം നേരിടട്ടത്. 1886 ചിക്കഗോയില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ വെടിവയ്പ്പുണ്ടായി. എങ്കിലും പതറീതെ പോരാടിയ തൊഴിലാളികള്‍ചിക്കാഗോ സമരത്തെ ചരിത്രത്തിന്റെ ഭാഗമായി. തൊഴില്‍സമയം, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവ വ്യക്തമായി പ്രതിപാദിക്കുന്ന ഉടമ്പടി ഇത്തരം സമരങ്ങളുടെ ഭാഗമായി ലോകത്ത് പലയിടത്തും നിലവില്‍വന്നു.
1889 ല്‍ പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണല്‍ 1890 മെയ് ഒന്ന് തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ ദേശീയ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം പീഡനങ്ങള്‍ അതിജീവിച്ച് അവകാശങ്ങള്‍ നേടിയെടുത്തതിന്റെ സ്മരണയിലാണ് സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം ആചരിക്കുന്നത്.
കാലം മാറിയിട്ടും ഇന്നും തൊഴിലാളികള്‍ പലയിടത്തും പീഡനത്തിന് ഇരയാക്കപ്പെടുന്നു, പല രീതിയില്‍. ജോലി സ്ഥിരത ഇല്ലാതിരിക്കല്‍, ക്ഷേമ പദ്ധതികള്‍വെട്ടിക്കുറക്കല്‍, കരാര്‍ ജോലി എന്നിവ പുതിയ രൂപഭേദങ്ങളില്‍ചിലത്. തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമായി ഇന്നും പലയിടത്തും സമരങ്ങള്‍ നടക്കുന്നു. ജോലി ചെയ്യുന്നതിനൊപ്പം അദ്ധ്വാന വര്‍ഗ ഐക്യം ശക്തിപ്പെടുത്തി ന്യായമായ ആവശ്യങ്ങള്‍നേടിയെടുക്കാനുള്ള പ്രതിജ്ഞ പുതുക്കല്‍ കൂടിയാകട്ടെ മെയ് ദിനം.
