സംഘർഷത്തെ തുടർന്ന് 200 പേര്‍ അറസ്റ്റിലായി.

പാരീസ്: മെയ്ദിനത്തില്‍ പാരീസ് ന​ഗരത്തിൽ നടന്ന പ്രതിഷേധ റാലിയില്‍ വന്‍ സംഘര്‍ഷം. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ തോഴില്‍ നയങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. 

സംഘർഷത്തെ തുടർന്ന് 200 പേര്‍ അറസ്റ്റിലായി. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായി. പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. റാലിയില്‍ തീവ്ര ഇടതുപക്ഷ സംഘടനകള്‍ നുഴഞ്ഞു കയറി അക്രമം നടത്തിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം സമാധാനപരമായി നടന്ന റാലിക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.