എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

First Published 12, Mar 2018, 11:50 PM IST
Mbbs seat Fraud thrissur followup
Highlights
  • എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

തൃശൂര്‍: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിച്ച കേസിൽ രണ്ട് പേർ തൃശൂരിൽ അറസ്റ്റിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ, ഇടുക്കി സ്വദേശി വർഗീസ് എന്നിവരാണ് പിടിയിലായത്. തൃശൂർ മതിലകം സ്വദേശി സന്തോഷിന്‍റെ പരാതിയിലാണ് അറസ്റ്റ്. 

സന്തോഷിന്‍റെ മകൾക്ക് തമിഴ്നാട്ടിലെ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താൻ സഹായിക്കാമെന്ന് പ്രതികളായ ഉണ്ണികൃഷ്ണനും വർഗീസും വാഗ്ദാനം ചെയ്തു. കോളേജ് അധികൃതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ  അഞ്ച് തവണകളിലായി 25 ലക്ഷം രൂപയാണ് ഇവർ സന്തോഷിൽ നിന്ന് തട്ടിയെടുത്തത്. 

എന്നാൽ ആറ് മാസമായിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചപ്പോഴാണ് ചതിയാണെന്ന് മനസിലായത്. ഇതേതുടർന്ന് സന്തോഷ് മതിലകം പൊലീസിൽ പരാതി നൽകി. വർഗീസിനെയും ഉണ്ണികൃഷ്ണനെയും കോടതി റിമാന്‍റ് ചെയ്തു. കേസിൽ മുഖ്യപ്രതിയായ കോട്ടയം സ്വദേശി സലിം എന്നയാളെ കൂടി പൊലീസിന് കിട്ടാനുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

loader