'വെറുപ്പ് തോന്നിക്കുന്ന മനോരോഗി' എന്ന വിശേഷണം വരെ സ്ത്രീകൾ കാർത്തികിന് നൽകുന്നുണ്ട്. മാധ്യമപ്രവർത്തകയായ സന്ധ്യാ മേനോൻ ആണ് തനിക്ക് മറ്റൊരു സ്ത്രീ അയച്ചു തന്ന സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. അജ്ഞാത യുവതിയാണ് തനിക്കിത് അയച്ചതെന്ന് സന്ധ്യാ മേനോൻ പറയുന്നു.
ചെന്നൈ: തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറഞ്ഞ് ദിവസവും ഓരോ സ്ത്രീയും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ലൈംഗികാരോപണ വിവാദത്തിൽ ഗായകൻ കാർത്തിക്കിന്റെ പേരും. അതിരൂക്ഷമായ ആരോപണങ്ങളാണ് ഗായകനെതിരെ യുവതികൾ ആരോപിച്ചിരിക്കുന്നത്. വെറുപ്പ് തോന്നിക്കുന്ന മനോരോഗി എന്ന വിശേഷണം വരെ സ്ത്രീകൾ കാർത്തികിന് നൽകുന്നുണ്ട്. മാധ്യമപ്രവർത്തകയായ സന്ധ്യാ മേനോൻ ആണ് തനിക്ക് മറ്റൊരു സ്ത്രീ അയച്ചു തന്ന സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. അജ്ഞാത യുവതിയാണ് തനിക്കിത് അയച്ചതെന്ന് സന്ധ്യാ മേനോൻ പറയുന്നു.
''എന്നെ തൊടാനാഗ്രഹമുണ്ടെന്ന് അയാൾ പറഞ്ഞു. എന്നെ ഓർമ്മിച്ചാണ് അയാൾ സ്വയംഭോഗം ചെയ്യുന്നതെന്നും. അയാളെ കണ്ടുമുട്ടേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാ ഞാൻ അമിതവിനയം പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സേജിൽ യുവതി പറയുന്നു. മറ്റ് ഗായകർ അയാളെക്കുറിച്ച് പരാതി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പ്രശസ്തനായത് കൊണ്ട് കാർത്തിക്കിനെതിരെ ആരും ഒന്നും ഉറക്കെ പറഞ്ഞില്ല.'' യുവതി സന്ധ്യാ മേനോന് അയച്ച മെസ്സേജിൽ വെളിപ്പെടുത്തുന്നു.
മീറ്റൂ ക്യാംപെയിൻ ശക്തി പ്രാപിച്ചപ്പോൾ നിരവധി പ്രശസ്തരുടെ പേരുകളാണ് പുറത്തു വന്നിരിക്കുന്നത്. നടൻ അലോക്നാഥ്, രജത് കപൂർ, സംവിധായകൻ വികാസ് ബാൽ, ഗായകൻ കൈലാഷ് ഖേർ, തമിഴ് ഗാനരചയിതാവ് വൈരമുത്തു, നാനാ പടേക്കർ, കേന്ദ്ര മന്ത്രി അക്ബർ എന്നിവർക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് സ്ത്രീകൾ ഉന്നയിച്ചത്. രാജ്യത്തെമ്പാടുമുള്ള പ്രശസ്തരായ ആളുകളെ അപമാനിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കടന്നു പോകുന്നതെന്നായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം. ''ഞാൻ തുടർച്ചയായി അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഞാനിത് കാര്യമായെടുക്കുന്നില്ല. അസത്യത്തോട് പ്രതികരിക്കാനും ഞാൻ തയ്യാറല്ല. സത്യം എന്തായാലും കാലം തെളിയിക്കും.'' വൈരമുത്തുവിന്റെ ട്വീറ്റിൽ പറയുന്നു.
