Asianet News MalayalamAsianet News Malayalam

രാജിവച്ചത് തെറ്റുകാരനായത് കൊണ്ടല്ല; അപമാനം നേരിട്ടതിനാൽ: മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ

മാധ്യമപ്രവർത്തക പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യ ആരോപണവുമായി രം​ഗത്ത് വന്നത്. ഈ വിവാദം അക്ബറിന്റെ സൽപ്പേരിന് തീരാകളങ്കമായി എന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വ്യക്തമാക്കി. 

me too mj akbar says tweets leads to resignation
Author
New Delhi, First Published Oct 18, 2018, 11:18 PM IST

ദില്ലി: കടുത്ത അപമാനം നേരിട്ടത് കൊണ്ട് മാത്രമാണ് രാജി വച്ചതെന്നും അല്ലാതെ തെറ്റുകാരനായിട്ടല്ലെന്നും മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ. ഇരുപതോളം വനിതാ മാധ്യമപ്രവർത്തകർ ഉന്നയിച്ച വിവിധ ലൈം​ഗിക ആരോപണങ്ങളാണ്  അക്ബറിന്റെ രാജിയ്ക്ക് വഴി തെളിച്ചത്. കോടതിയിലും താൻ നിരപരാധിയാണെന്ന വാദമാണ് അക്ബർ ആവർത്തിച്ചത്. മാധ്യമപ്രവർത്തക പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യ ആരോപണവുമായി രം​ഗത്ത് വന്നത്. ഈ വിവാദം അക്ബറിന്റെ സൽപ്പേരിന് തീരാകളങ്കമായി എന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വ്യക്തമാക്കി. 

ആരോപണങ്ങൾ എല്ലാം തന്നെ കെട്ടിച്ചമച്ചതാണെന്നാണ് അഭിഭാഷകർ പറയുന്നത്. ട്വിറ്ററിലാണ് മാധ്യമപ്രവർത്തകർ തങ്ങൾക്ക് നേരിട്ട് അപമാനം പങ്ക് വച്ചത്. ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങളിൽ ഈ വിവാദം വാർത്തയായിരുന്നു. ആയിരത്തി ഇരുന്നൂറിലധികം ലൈക്കുകളാണ് ഈ ട്വീറ്റ് നേടിയത്. അക്ബറിനോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിൽ അക്ബറിനൊപ്പം ജോലി ചെയ്തിരുന്ന വനിതാ മാധ്യമപ്രവർത്തകരാണ് ആരോപണമുന്നയിച്ചത്. പ്രതിഷേധം കനത്തതോടെ ബുധനാഴ്ച അക്ബർ രാജി വയ്ക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios