കൊല്‍ക്കത്ത: എസി ഘടിപ്പിക്കുന്നതിനിടയില്‍ മെക്കാനിക്ക് നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച്ച കൊല്‍ക്കത്തയിലാണ് സംഭവം. 33 കാരനായ ഇബ്രാഹിം എസ് കെയാണ് മരിച്ചത്.

കൊല്‍ക്കത്തയിലെ പ്രിട്ടോറിയ തെരുവിലെ ഒരു കെട്ടിടത്തിന് എസി ഘടിപ്പിക്കുകയായിരുന്നു ഇബ്രാഹിം. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇബ്രാഹിം മരണപ്പെട്ടു. അപകട മരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.