മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീംകോടതി. സ്കൂള്‍ പരീക്ഷയിലെ മാര്‍ക്ക് കൂടി പരിഗണിക്കണം. ഇതിന് 49 ശതമാനം വയിറ്റേജ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രവേശനപരീക്ഷക്കുള്ള സ്വകാര്യപരീശീലന സ്ഥാപനങ്ങളെ നിരോധിക്കണമെന്ന് എസ്എഫ്ഐയുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പരിശീലനസ്ഥാപനങ്ങള്‍ നിരോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ സ്ഥാപനങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
- Home
- News
- മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീംകോടതി
മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം മാനദണ്ഡമാക്കരുതെന്ന് സുപ്രീംകോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
