ദില്ലി: മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ. ശുക്ലയെ കോടതി നടപടികളിൽ നിന്ന് മാറ്റി നി‍ർത്താൻ നി‍ർദ്ദേശം. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് നി‍‍ർദ്ദേശം നൽകിയത്. ലക്നൗവിലെ മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ഹൈക്കോടതി ജഡ്ജിയായ എസ്.എൻ. ശുക്ല ഇടപെട്ടെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പരാതികൾ കിട്ടിയിരുന്നു. 

ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഹൈക്കോടതി ജഡ്ജിമാരടങ്ങിയ മൂന്നംഗ സമിതി ഗുരുതര കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടാണ് ചീഫ് ജസ്റ്റീസിന് ഇന്നലെ കൈമാറിയത്. ജുഡീഷ്യറിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന ഇടപെടൽ ജസ്റ്റീസ് എസ്.എൻ. ശുക്ല നടത്തി. മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ശുക്ല ഇടപെട്ടതിന് ശക്തമായ തെളിവുകളുണ്ടെന്നും സമിതി കണ്ടെത്തിയതായാണ് വിവരം. 

റിപ്പോർട്ട് പരിഗണിച്ച ശേഷം ജസ്റ്റീസ് എസ്.എൻ. ശുക്ലയോട് സ്വയം വിരമിക്കുകയോ അല്ലെങ്കിൽ രാജിവെച്ച് മാറി നിൽക്കുകയോ ചെയ്യണമെന്ന് ചീഫ് ജസ്റ്റീസ് നി‍‍ദ്ദേശം നൽകി. എന്നാൽ ചീഫ് ജസ്റ്റീസിന്‍റെ നി‍ദ്ദേശം അംഗീകരിക്കില്ലെന്ന് എസ്.എൻ. ശുക്ല വ്യക്തമാക്കി. ഇതോടെയാണ് ഇംപീച്ച്മെന്‍റ് പോലുള്ള കർശന നടപടിയിലേക്ക് നീങ്ങാൻ ചീഫ് ജസ്റ്റീസ് തീരുമാനിച്ചത്. 

നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് അയക്കാനും ചീഫ് ജസ്റ്റീസ് തീരുമാനിച്ചു. അടുത്താഴ്ച പാർലമെന്‍റിൽ ജസ്റ്റീസ് എസ്.എൻ. ശുക്ലയ്ക്കെതിരായ ആരോപണം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ലക്നൗവിലെ പ്രസാദ് എജ്യൂക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ കേസിൽ ചീഫ ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. 

പാറ്റൂർ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ജേക്കബ് തോമസ്‌ കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. രേഖാമൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ്‌ വിശദീകരണമ് നൽകിയിരുന്നില്ല. കേസ് വിധി പറയാൻ മാറ്റി.