മെഡിക്കൽ എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പുറത്തുവിട്ടു​

തിരുവനന്തപുരം: മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ എറണാകുളം സ്വദേശി ജസ്മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് കോട്ടയം സ്വദേശി അമൽ മാത്യുവിന്. എഞ്ചിനീയറിംഗിൽ ആദ്യ അഞ്ചു സ്ഥാനവും ആൺകുട്ടികൾക്ക്.

കേരള മെഡിക്കൽ പ്രവേശനത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം തിരുവനന്തപുരം സ്വദേശി സംറിന്‍ ഫാത്തിമയ്ക്കും കോഴിക്കോട് സ്വദേശി സെബമ്മയ്ക്കുമാണ്. കൊല്ലം സ്വദേശി ശബരി കൃഷ്ണയ്ക്കാണ് എഞ്ചിനീയറിംഗില്‍ രണ്ടാം റാങ്ക്. 

എസ്.സി. വിഭാത്തില്‍ രാഹുല്‍ അജിത്തിനാണ് ഒന്നാം റാങ്ക്. എസ്ടി വിഭാഗത്തില്‍ അമാന്‍ഡ എലിസബത്തിന് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ നിര്‍മല്‍ ജെ ഒന്നാം റാങ്ക് സ്വന്തമാക്കി. ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്ക് അഭിരാമി.ആര്‍ സ്വന്തമാക്കി.