ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പരാതി നല്‍കി

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരണപ്പെട്ടു. ഇളമ്പ പൂവണത്ത്മൂട് കോടാലികോണം ബിനു നിവാസിൽ ബിനുവിന്റെ ഭാര്യ സുനിത (36) ആണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് മരിച്ചത്. ആറ്റിങ്ങൽ സമദ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കാട്ടി ബന്ധുക്കള്‍ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. 

കഴിഞ്ഞ മാസം 24നായിരുന്നു സുനിതയുടെ സിസേറിയൻ നടന്നത്. തുടർന്ന് ഇവരെ സീരിയസ്സായ നിലയിൽ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലയ്ക്കുകയായിരുന്നു. എങ്കിലും മരണപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ച് മൃതദേഹ പരിശോധന നടത്തി. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ദേശീയ പാതയിൽ സമദ് ആശുപത്രിക്ക് മുന്നിൽ വച്ചത് ഏറേ നേരം ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി.