തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തീയ്യതി അനുസരിച്ച് വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ ഒൻപത് വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല മെഡിക്കൽ കോളേജുകളുടെയും വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും ഉള്‍പ്പെടെയുള്ള പരാതികൾ പരിഗണിച്ചാണ് ജയിംസ് കമ്മിറ്റി അപേക്ഷ തീയ്യതി നീട്ടിയത്.

മാനേജ്മെന്‍റുകൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്ന് ജെയിംസ് കമ്മിറ്റി വിലയിരുത്തി. അപേക്ഷകരിൽ യോഗ്യതയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബർ പതിമൂന്നിന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 20 ന് ആദ്യഘട്ട കൗൺസിലിംഗ് നടത്തണം.