തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സഹയാത്രികനാണ് മേഘാലയ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഗോഹട്ടി-തിരുവനന്തപുരം എക്‌സ്‌പ്രസിലാണ് പീഡന ശ്രമം നടന്നത്.
സംഭവത്തില്‍ മേഘാലയ സ്വദേശിയായ യുവതി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി. യാത്രയിലൂടനീളം സഹയാത്രികന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി പരാതിയില്‍ പറയുന്നു. സഹയാത്രികര്‍ ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.
കൊച്ചിയില്‍ പ്രമുഖ നടിയെ ഒരു സംഘം ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ വാര്‍ത്തകള്‍ വരുന്നതിനിടക്കാണ് മറ്റൊരു പീഡനവാര്‍ത്തകൂടി വന്നിരിക്കുന്നത്.
