മേകുനു കൊടുങ്കാറ്റ് സലാലയിലെ ജനജീവിതം സാധാരണ നിലയിലേക്ക്
മേകുനു കൊടുങ്കാറ്റിനെ തുടർന്ന് താറുമാറായ സലാലയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.. വെള്ളപ്പൊക്കത്തിൽ കാണാതായ കണ്ണൂര്‍ സ്വദേശി മധുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദേശീയ ദുരന്ത നിവാരണ സമിതിയുടെ കീഴില്‍ റോയല്‍ ഒമാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, പ്രതിരോധ മന്ത്രാലയം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ആളപായങ്ങളും നാശനഷ്ടങ്ങളും കുറച്ചു.
റോഡുകള്‍ തകരുകയും വൈദ്യുതി മുടങ്ങുകയും ജലവിതരണ പൈപ്പ് ലൈന്‍ തകരാറിലാവുകയും ചെയ്ത സ്ഥലങ്ങളില്‍ പരിഹാര നടപടികള്‍ അവസാന ഘട്ടത്തിൽ ആണ് .
ഇന്ത്യൻ സമൂഹം നേരിട്ട പ്രതിസന്ധികൾ നേരിട്ടു മനസിലാക്കുവാനും ഉടൻ നടപടികൾ സ്വീകരിക്കുവാനും മസ്കറ്റ് ഇനിടാൻ എംബസിയിൽ നിന്നും നാലുപേർ അടങ്ങുന്ന സംഘവും സലാലയിൽ എത്തിയിരുന്നു .
കാണാതായ മലയാളി കണ്ണൂർ തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും എംബസി അധികൃതർ വ്യക്തമാക്കി. സലാലയിലെ ജല വിതരണം , ആരോഗ്യം , ഗതാഗതം എന്നി മേഖലകൾ എല്ലാം പ്രവർത്തന ക്ഷമമായി കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി .
