മെമു ട്രെയിൻ സ്റ്റോപ്പിൽ നിറുത്താൻ മറന്നു ആളെ ഇറക്കാൻ ട്രെയിൻ കിലോമീറ്ററുകൾ പിന്നോട്ട് ഓടി
തിരുവനന്തപുരം: സ്റ്റോപ്പിൽ നിറുത്താൻ മറന്ന മെമു ട്രെയിൻ ആളെ ഇറക്കാൻ കിലോമീറ്ററുകളോളം പിന്നോട്ട് ഓടി. രാത്രി 7.35ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച തിരുവനന്തപുരം- കൊല്ലം മെമു ട്രെയിനാണ് അകത്തുമുറി സ്റ്റോപ്പിൽ നിറുത്താതെ വർക്കലയിലേക്ക് പോയത്.
വർക്കല റയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് തൊട്ടുമുന്നിലത്തെ സ്റ്റോപ്പിൽ ട്രെയിൻ നിറുത്തിയില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. അബദ്ധം മനസിലാക്കിയ ഡ്രൈവർമാർ തിരികെ കിലോമീറ്ററുകളോളം ട്രെയിൻ പിന്നോട്ടോടിച്ചു. അകത്തുമുറി സ്റ്റേഷനിൽ ആളെ ഇറക്കിയ ശേഷമാണ് വീണ്ടും ട്രെയിൻ യാത്ര തുടർന്നത്.
