കോയമ്പത്തൂര്‍: വിവാഹമോചനം ചെയ്ത ഭാര്യയെ യുവാവ് തലയ്ക്കടിച്ചു കൊന്നു. കോയമ്പത്തൂര്‍ സ്വദേശിയായ കെ. കണ്ണപ്പനാണ് മുന്‍ ഭാര്യ കെ. സെല്‍വിയെ (35) തലയ്ക്കടിച്ച് കൊന്നത്. ഒരു മാസം മുമ്പായിരുന്നു ഇവര്‍ വിവാഹമോചിതരായത്. വിവാഹമോചനത്തെ തുടര്‍ന്ന് ജീവനാംശമായി കണ്ണപ്പന്റെ കൃഷിസ്ഥലം സെല്‍വിക്ക് നല്‍കിയിരുന്നു.
പതിനാല് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും 2009 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പൊള്ളാച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2ല്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ മാസമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. കൂലിപ്പണിക്കാരനാണ് കണ്ണപ്പന്‍. തന്‍റെ ഏക സമ്പാദ്യമായിരുന്ന കൃഷിസ്ഥലം ഭാര്യയ്ക്ക് നല്‍കേണ്ടി വന്നതിന്റെ വിരോധമാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം.
