ലോക്‍‍സഭ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വൻകിട വാണിജ്യ വ്യവസായ സംരംഭകർ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്. 

കൊച്ചി: ഹർത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് മേലിൽ സംഭാവന നൽകേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തിൽ ആലോചന. സംസ്ഥാനത്തെ ഹർത്താൽ വിമുക്തമാക്കുന്നതിൻറെ ഭാഗമായി കൊച്ചിയിൽ ചേർന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും അടുത്ത ദിവസം നേരിൽ കണ്ട് ഇക്കാര്യം അറിയിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ലോക്‍‍സഭ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വൻകിട വാണിജ്യ വ്യവസായ സംരംഭകർ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അടക്കം രാഷട്രീയ പാർട്ടികൾക്ക് വൻതുക സംഭവന നൽകുന്നത് തങ്ങളാണ്. എന്നാൽ ഹർത്താൽ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ പാർട്ടികൾ തയ്യാറാകുന്നില്ല. ഹർത്താലിനിടെ നടക്കുന്ന അക്രമങ്ങളിൽ വാണിജ്യ വ്യവസായ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നും വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ഹർത്താലുണ്ടാക്കുന്ന വിഷമതകളെ കുറിച്ച് പൊതു ജനങ്ങൾക്കിയടിൽ വിവിധ തരത്തിലുള്ള പ്രചാരണങ്ങൾ നടത്താനും തീരുമാനിച്ചു. ഹർത്താൽ പൂർണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങും. ഹർത്താൽ അനുകൂലികളുടെ ആക്രമം തടയാൻ ഒത്തു ചേർന്ന് പ്രവർത്തിക്കും. വിശദമായ കർമ്മ പദ്ധതി തയ്യാറാക്കാൻ ഒൻപതംഗ സബ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേന്പർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് ആണ് വിവിധ ജില്ലകളിൽ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ യോഗം സംഘടിപ്പിത്.