ജറുസലേം: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് വിവാദ ട്വീറ്റുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ തലസ്ഥാനമായ ജറുസലേമില്‍നിന്ന് ക്രിസ്മസ് ആശംസകള്‍ എന്ന തലക്കെട്ടോടെ ട്വിറ്ററില്‍ തന്റെ വീഡിയോ സന്ദേശം ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

കിഴക്കന്‍ ജറുസലേമിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയില്‍ ഇസ്രായേല്‍ സന്ദര്‍ശകരുടെ വഴികാട്ടിയാകാന്‍ താന്‍ തയ്യാറാണെന്നും നെതന്യാഹു അറിയിച്ചു. തുടര്‍ന്ന് ഇസ്രായേലിലെ നിരവധി തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ പേരുകളും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

Scroll to load tweet…

ഇസ്രായേലിലെ ആകെയുള്ളശ 2 ശതമാനം ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് രാജ്യം സ്വര്‍ഗ്ഗമായിരിക്കും. കാരണം തന്റെ പിറകിലുള്ള ഈ വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥന നടത്താനുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും ട്വീറ്റില്‍ നെതന്യാഹു വ്യക്തമാക്കി. 

നേരത്തെ ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ച് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരുന്നു. മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.