കേരളത്തിന്‍റെ അര്‍ജന്‍റീന സ്നേഹത്തിന് സാക്ഷാൽ മെസിയുടെ നേരിട്ടുള്ള അംഗീകാരം

കൊച്ചി: കേരളത്തിന്‍റെ അര്‍ജന്‍റീന സ്നേഹത്തിന് സാക്ഷാൽ മെസിയുടെ നേരിട്ടുള്ള അംഗീകാരം. മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസി.കോമില്‍ (messi.com) ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ (VamosLeo) വിഡിയോ വോട്ടെടുപ്പില്‍ ഒന്നാമതെത്തുകയായിരുന്നു. മലയാളിയുടെ വിഡിയോ മെസിയുടെ വെബ്സൈറ്റ് ലോകമെങ്ങും നടത്തിയ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത് അമ്പരപ്പോടെയാമ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

മെസ്സി.കോമില്‍ ആണ് വിജയിയെ പ്രഖ്യാപിച്ചത്. വിഡിയോ അപ്‌ലോഡ് ചെയ്ത ചെല്ലാനത്തെ ഫാദര്‍ വിപിന്‍ മാളിയേക്കലിന് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. സമ്മാനമായി മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ഫുട്‌ബോളാണ് ഇതിന് ഉപഹാരമായി ലഭിക്കുക.

വാമോസ് ലിയോ കോണ്ടസ്റ്റില്‍ അര്‍ജന്റീനയെയും മെസിയെയും പിന്തുണച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വിഡിയോകളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള വിഡിയോ തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടിംഗിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ലോക വ്യാപകമായി ആരാധകര്‍ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. മലയാളികളുടെ 3 വീഡിയോകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.