നിര്‍ണായക പെനാല്‍റ്റി നഷ്ടമാക്കി ലിയോണല്‍ മെസി

മോസ്കോ: സമര്‍ദങ്ങള്‍ക്ക് മുന്നില്‍ നിശ്ചയദാര്‍ഡ്യം നഷ്ടപ്പെട്ടപ്പോള്‍ ലിയോണല്‍ മെസി വീണ്ടും അര്‍ജന്‍റീനയുടെ ദുരന്ത നായകനായി. കോപ്പ അമേരിക്കയുടെ കലാശ പോരാട്ടത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസി അതേ തെറ്റ് മോസ്കോയിലെ സ്പാര്‍ട്ടെക് സ്റ്റേഡിയത്തിലും ആവര്‍ത്തിച്ചപ്പോള്‍ അര്‍ജന്‍റീനയ്ക്ക് കെെവിട്ട് പോയത് അര്‍ഹിച്ച വിജയമാണ്. ഐസ്‍ലാന്‍റിന്‍റെ ഗോള്‍കീപ്പര്‍ ഹാന്നസ് ഹാല്‍ഡോര്‍സണ്‍ മിന്നുന്ന സേവാണ് അര്‍ജന്‍റീനയുടെ അവസരങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്.

Scroll to load tweet…