ചെന്‍ഷെന്‍: ചൈനയിലെ കുശു മെട്രോ സ്റ്റേഷനില്‍ ഫ്ലോര്‍ തകര്‍ന്ന് യുവതിക്ക് പരിക്ക്. എക്സലേറ്ററില്‍ കയറാന്‍ പോകുന്നതിനിടെയാണ് യുവതി അപകടത്തില്‍ പെട്ടത്. താഴേക്ക് പതിച്ച യുവതിയെ കൂടെയുണ്ടായിരുന്നയാള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. മെട്രോ സ്റ്റേഷനിയിലെ സിസി ടിവി ക്യാമറയിലാണ് അപകട ദൃശ്യം പതിഞ്ഞത്.
ഉടന്‍ ഓടിക്കൂടിയവര്‍ താഴേക്ക് പതിച്ച യുവതിയെ മിനുറ്റുകള്‍ക്കകം രക്ഷിച്ചു. അപകടത്തില്‍ യുവതിക്ക് കാര്യമായ പരിക്കുകളില്ല. അപകട ശേഷം മെട്രോ അധികൃതര്‍ ഫ്ലോര്‍ ശരിയാക്കി. എന്നാല്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കുശു മെട്രോ അധികൃതര്‍ തയ്യാറായില്ല.
