തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ നിന്നാണ് ഓഫര്‍ ലഭ്യമാകുന്നതെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ദുബായ്: മെട്രോ യാത്രക്കാര്‍ക്ക് അടിപൊളി ഓഫറുമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുര്‍ജ് ഖലീഫയും മൊദേഷ് വേള്‍ഡും സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് ലഭിക്കും.

75 ദിര്‍ഹം നല്‍കിയാല്‍ ബുര്‍ജ് ഖലീഫയുടെ മുകളിലെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനൊപ്പം മൊദേഷ് വേള്‍ഡ് സന്ദര്‍ശിക്കുന്നതിനുള്ള അവസരവും കിട്ടും. തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ നിന്നാണ് ഓഫര്‍ ലഭ്യമാകുന്നതെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

Scroll to load tweet…